ഗുരുലിംഗ കപാസെ
ബംഗളൂരു: പ്രശസ്ത കന്നട സാഹിത്യകാരൻ ഗുരുലിംഗ കപാസെ അന്തരിച്ചു. 96 വയസ്സായിരുന്നു. ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ധാർവാഡിലെ കർണാടക യൂനിവേഴ്സിറ്റി റിട്ട. പ്രഫസറാണ്. വരദരാജ ആദ്യ അവാർഡ്, ആനന്ദകാണ്ഡ അവാർഡ്, രാജ്യ സാഹിത്യ അക്കാദമി ഓണററി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. അക്കമഹാദേവി, അരവിന്ദാർ, ബസവേശ്വർ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഗോദാവരി നദീതടത്തിലൂടെ നടത്തിയ യാത്രകൾ പുസ്തകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.