വളർത്തുനായെ തറയിലടിച്ചുകൊന്നു; യുവതി അറസ്റ്റിൽ

ബംഗളൂരു: വളർത്തുനായെ തറയിലടിച്ചുകൊന്ന കേസിൽ, പരിപാലിക്കാൻ നിയോഗിച്ചിരുന്ന യുവതി പുഷ്പലത അറസ്റ്റിൽ. ബംഗളൂരുവിലെ അപാർട്ട്മെന്റിലാണ് സംഭവം. ഒന്നാം തീയതിയാണ് നായ് ചത്തത്.

എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് ലിഫ്റ്റിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് യുവതി നായെ തറയിലടിച്ച് കൊല്ലുന്നത് വ്യക്തമായത്. സെപ്തംബർ മുതലാണ് 23,000 രൂപ പ്രതിമാസ ശമ്പളത്തിൽ നാല് വയസ്സുള്ള നായെ പരിപാലിക്കാൻ യുവതിയെ നിയമിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 325 പ്രകാരവുമാണ് ബാംഗ്ലൂർ പൊലീസ് കേസെടുത്തത്.

Tags:    
News Summary - Woman arrested for beating pet dog to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.