ബംഗളൂരു: സമന്വയ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് വര്‍ത്തൂര്‍ ഭാഗിന്റെ ആഭിമുഖ്യത്തിൽ സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സർജാപുരയിലെ സരസ്വതി വിദ്യാമന്ദിറിൽ സർജപുര സംഗീത സഭ ട്രസ്റ്റി ഡോ. വൈദ്യനാഥന് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ഭക്ത പ്രഹ്ലാദ അവാർഡ് ഒന്നാം സ്ഥാനം: ഇവാൻ നിഖില്‍, രണ്ടാം സ്ഥാനം: അവിക്ഷ അയ്യർ, മൂന്നാം സ്ഥാനം: ശ്രീറാം നായര്‍. മുതിർന്ന കുട്ടികളുടെ ജയ് ഹനുമാന് അവാർഡ് ഒന്നാം സ്ഥാനം: ശ്രുതിക വാരിയര്‍, രണ്ടാം സ്ഥാനം: പ്രണവി അണ്ണാമല പൂരാരി, മൂന്നാം സ്ഥാനം: നമന്‍, സ്ത്രീകളുടെ സന്ത് മീര ഭായ് അവാര്‍ഡ് ഒന്നാം സ്ഥാനം: ആര്. ആരതി, രണ്ടാം സ്ഥാനം: ജി. ഭാർഗവി, മൂന്നാം സ്ഥാനം: ശിൽപ ശ്രീ, പുരുഷന്മാരുടെ ഭക്തകവി പൂന്താനം അവാർഡ് ഒന്നാം സ്ഥാനം: ഗോപിദാസ് പൈ, രണ്ടാം സ്ഥാനം: കെ.വി. ബിനു, മൂന്നാം സ്ഥാനം: ബാഹുൽ വിഷ്ണു. സര്‍ജപുര സ്ഥാനീയ സമിതി പ്രസിഡന്റ് മുരളി നേതൃത്വം നൽകി, സെക്രട്ടറി സുമേഷ് സ്വാഗതവും വര്‍ത്തൂര്‍ ഭാഗ് ഓര്‍ഗനൈസിങ് സെക്രട്ടറി അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.