പ്രദർശനത്തിലെ ചില ചിത്രങ്ങൾ
ബംഗളൂരു: പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറായ കെ. സൂര്യ പ്രകാശിന്റെ 'വൈൽഡ് മൊമന്റ്സ്' പേരിലുള്ള ഫോട്ടോ പ്രദർശനം കർണാടക ചിത്രകലാ പരിഷത്തിൽ തുടങ്ങി. കാഴ്ചക്കാരുടെ കണ്ണും മനവും കവരുന്ന പ്രദർശനം 13 വരെ തുടരും.
'പുള്ളിപ്പുലിയുടെ ചാട്ടം', 'ഇരയുമായി പറക്കുന്ന പക്ഷി', 'ചീറ്റയും കുട്ടിയും', 'ആനയും കുട്ടിയും അസ്തമയത്തിൽ' തുടങ്ങിയ ഫോട്ടോകളടക്കമുള്ള നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രണ്ടായിരത്തിലധം വൈൽഡ്ലൈഫ് ഫോട്ടോകൾ എടുത്തിരിക്കുന്ന സൂര്യപ്രകാശ് 500ലധികം വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്.
30ലധികം രാജ്യങ്ങളിൽ ഈ ഫോട്ടോകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ൽ വി.ആർ.എസ് എടുത്ത് ജോലിയിൽനിന്ന് വിരമിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മേഖലയിൽ സജീവമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.