ഈജിപ്പുരയിലുണ്ടായ അപകടത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെ തീ പടർന്ന് വാഹനങ്ങൾ കത്തിനശിച്ചു
ബംഗളൂരു: എൽ.പി.ജി സിലിണ്ടർ മാറ്റുന്നതിനിടെ തീ പടർന്ന് കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു.വിവേക് നഗറിനടുത്ത് ഈജിപ്പുരയിലെ കബാബ് സെന്ററിന് മുന്നിലാണ് സംഭവം. കടയുടമ സിലിണ്ടർ മാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.
ഉടനെ കടയുടമ സിലിണ്ടർ പുറത്തേക്കിട്ടതാണ് വാഹനങ്ങൾക്ക് തീ പിടിക്കാൻ കാരണം. ഒരു ഓട്ടോറിക്ഷയും അഞ്ച് ഇരുചക്രവാഹനങ്ങളുമാണ് കത്തിനശിച്ചത്. സംഭവത്തിൽ ആളപായമില്ല. അഗ്നിശമനസേനയെത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.