Posted On
date_range Updated On
date_range ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മംഗളൂരു: പനമ്പൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിൽ ലോറി ഇടിച്ച് മോട്ടോർ സൈക്കിൾ യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്ക് സ്വദേശി ശിവദാസ് ഗണപതി നായകാണ്(38 ) മരിച്ചത്. മംഗളൂരു ബെജായിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു അദ്ദേഹം.
ബൈക്കംപടിയിലെ ഒരു ഫാർമസ്യൂട്ടിക്കൽ നിർമാണ കമ്പനിയിൽ ജോലിക്കാരനായിരുന്നു ശിവദാസ്. അതേ ദിശയിൽ വന്ന ലോറി അദ്ദേഹത്തിന്റെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻചക്രങ്ങൾക്കടിയിൽ കുടുങ്ങി അദ്ദേഹം തൽക്ഷണം മരിച്ചു.
മംഗളൂരു നോർത്ത് ട്രാഫിക് ഇൻസ്പെക്ടർ എം. ശിവകുമാറും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.