ആ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു സെ​ൻ​ട്ര​ൽ ക​മ്മ​റ്റി റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

ആൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു സെൻട്രൽ കമ്മിറ്റി റമദാൻ റിലീഫ് കിറ്റ് വിതരണം

ബംഗളൂരു: ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താനറി റോഡ് പരിസരത്തെ നാനൂറിലധികം നിർധന കുടുംബങ്ങൾക്ക് റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. റമദാൻ മാസത്തിൽ പ്രവാസലോകത്തും നാട്ടിലും കെ.എം.സി.സി നടത്തിവരുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത്.

റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എ.ഐ.കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് നിർവഹിച്ചു. കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങാവുക എന്നത് കെ.എം.സി.സിയുടെ മുഖമുദ്രയാണെന്നും ജാതി-മത ചിന്തകൾക്ക് അതീതമായി ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് റബീഹ് തങ്ങൾ അധ്യക്ഷത വഹിച്ചു. അനസ് വാഫി മുഖ്യപ്രഭാഷണം നടത്തി.

റമദാന്റെ മഹത്വവും പാവപ്പെട്ടവരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. അൻസാർ വാഫി പ്രാർഥനക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്‌റഫ്‌ കമ്മഹള്ളി, റഹീം ചാവശ്ശേരി, ടി.സി. മുനീർ, മുഹമ്മദ്‌ അലി ലുലു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മുസ്തഫ താനറിറോഡ് സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - All India KMCC Bengaluru Central Committee distributes Ramadan relief kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.