ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ ഗാ​ല​റി ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ടി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള ടൂ​റി​സം സം​ഘ​ടി​പ്പി​ച്ച ‘ലെ​ൻ​സ്‌​കേ​പ്പ് കേ​ര​ള’ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും കേ​ര​ള മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വി. വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. 

കേരള ടൂറിസത്തിന്റെ ‘ലെൻസ്കേപ്പ് കേരള’ ഫോട്ടോ പ്രദർശനം ആരംഭിച്ചു

ബംഗളുരു: പ്രശസ്ത ട്രാവൽ-മീഡിയ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കേരള ടൂറിസത്തിന്റെ ലെൻസ് കേപ്പ് കേരള ഫോട്ടോ പ്രദർശനം ബംഗളൂരു നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ തുടങ്ങി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു.

എൻ.ജി.എം.എ ബംഗളൂരു ഡയറക്ടർ പ്രിയങ്ക മേരി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. 10 ഫോട്ടോഗ്രാഫർമാർ പകർത്തിയ 100 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന പ്രദർശനം എൻ.ജി.എം.എയും കേരള ടൂറിസവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 28നും മാർച്ച് ഒന്നിനും രാവിലെ 11 മുതൽ രാത്രി എട്ടു വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാവുന്നതാണ്. പ്രശസ്ത കലാനിരൂപക ഉമാ നായരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ. പ്രമുഖ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവനാണ് ലെൻസ് സ്കേപിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി. ടൂറിസം മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ ഉദ്യമമാണിത്. കഴിഞ്ഞ വർഷം ഡിസംബറിൽ കേരളത്തിലുടനീളം അഞ്ച് ദിവസം സഞ്ചരിച്ചാണ് ഫോട്ടോഗ്രാഫർമാർ വൈവിധ്യമാർന്ന പ്രമേയങ്ങളിലുള്ള ചിത്രങ്ങൾ പകർത്തിയത്.

സഞ്ചാരികൾക്ക് കേരളം വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന അനുഭവങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദേശത്തിൽ പറഞ്ഞു. ടൂറിസം മേഖലയിൽ ഏറെ പ്രാധാന്യമുള്ള ബംഗളൂരു പോലുള്ള നഗരത്തിൽ, ഇങ്ങനെയൊരു പ്രദർശനം നടത്തുന്നതിൽ സന്തോഷമുണ്ട്.

പ്രകൃതിഭംഗിക്ക് പുറമെ കേരളത്തിന്റെ ചരിത്രം, വാസ്തുവിദ്യ, സാംസ്കാരിക പാരമ്പര്യം, മൈത്രി എന്നിവയുടെ നേർക്കാഴ്ചകൾ കൂടിയാണ് ഈ പ്രദർശനമെന്നും മന്ത്രി പറഞ്ഞു.

എൻ.ജി.എം.എ പുറത്തിറക്കിയ രണ്ട് പുസ്തകങ്ങൾ പ്രിയങ്ക ഫ്രാൻസിസ്, ഉമാ നായർ എന്നിവർ ചേർന്ന് ഡോ. വേണുവിന് സമ്മാനിച്ചു. ഉപേന്ദ്ര മഹാരഥി, ധൻരാജ് ഭഗത് എന്നിവരെ കുറിച്ചുള്ള ഈ പുസ്തകങ്ങൾ രചിച്ചത് ഉമാ നായർ ആണ്. എച്ച്. സതീഷ്, കൗന്തേയ സിൻഹ, ശിവാങ് മേത്ത, സൈബൽ ദാസ്, ഉമേഷ് ഗോഗ്ന, സൗരഭ് ചാറ്റർജി, നടാഷ കർതാർ ഹേമ്രാജനി, ഐശ്വര്യ ശ്രീധർ, അമിത് പസ്രീച്ച, മനോജ് അറോറ എന്നിവരാണ് ഫോട്ടോഗ്രാഫർമാർ.

ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന അപൂർവങ്ങളായ ചിത്രങ്ങളാണ് ഇതെന്ന് എക്സിബിഷൻ ക്യൂറേറ്റർ ഉമാ നായർ പറഞ്ഞു. ഫോട്ടോകളുടെ വൈവിധ്യവും പ്രമേയത്തിലെ പ്രത്യേകതകളും കൊണ്ട് സമാനതകൾ ഇല്ലാത്ത പ്രദർശനമാണിതെന്ന് ബാലൻ മാധവൻ അഭിപ്രായപ്പെട്ടു.

ന്യൂഡൽഹിയിൽനിന്ന് ആരംഭിച്ച് വഡോദര, അഹമ്മദാബാദ്, മുംബൈ, പുണെ എന്നിവിടങ്ങളിലെ പ്രദർശനത്തിന് ശേഷമാണ് ലെൻസ്കേപ്പ് കേരള ബംഗളൂരുവിൽ എത്തിയത്. ചെന്നൈ (മാർച്ച് 4- 7), ഹൈദരാബാദ് (മാർച്ച് 12-14), സൂറത്ത് (മാർച്ച് 19-21), കൊൽക്കത്ത (മാർച്ച് 27-29) എന്നീ നഗരങ്ങളിലും വരും ദിവസങ്ങളിൽ പ്രദർശനം നടക്കും.

Tags:    
News Summary - Kerala Tourism's 'Lenscape Kerala' photo exhibition begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.