ബംഗളൂരു: ശിവമോഗ്ഗ റാഗിഗുഡ്ഡ ബംഗാരപ്പ ലേഔട്ട് പ്രദേശത്ത് ഞായറാഴ്ച അജ്ഞാതരായ അക്രമികൾ ഗണേശ, നാഗ വിഗ്രഹങ്ങളെ അപമാനിച്ചതിനെതുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടു.
നാഗവിഗ്രഹം റോഡരികിലെ അഴുക്കുചാലിൽ എറിഞ്ഞ നിലയിലായിരുന്നു. ശിവമോഗ ജില്ല ആസ്ഥാന പട്ടണത്തിലെ ശാന്തിനഗർ വാർഡിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ബംഗാരപ്പ ലേഔട്ടിന്റെ പ്രധാന റോഡിൽ അടുത്തിടെ വിഗ്രഹങ്ങൾ സ്ഥാപിച്ചിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുമായി ചർച്ച നടത്തുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അവർ പ്രദേശവാസികളെ അറിയിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.