കെ.എച്ച്. മുനിയപ്പ
ബംഗളൂരു: വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടുത്ത 10 ദിവസത്തേക്ക് ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ച് പാചകം നടത്താന്‍ ഹോട്ടലുടമകള്‍ക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ നിര്‍ദേശം നല്‍കി.
ആശുപത്രികൾക്കും ഹോസ്റ്റലുകൾക്കും മുൻഗണനാക്രമത്തിൽ വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുകയും ഭക്ഷണ മെനുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എണ്ണക്കമ്പനികൾ അവരുടെ സ്റ്റോക്ക് പരിമിതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്യാസ് നിറച്ച രണ്ട് കപ്പലുകൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കുന്ന എൽ.പി.ജിയെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും തടസ്സമില്ലാതെ ഇന്ധന വിതരണം ഉറപ്പാക്കാൻ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുനിയപ്പ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ 10-12 കപ്പലുകൾ തടഞ്ഞുവെച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.