ബംഗളൂരു: ഇസ്ലാമിന്റെ സാഹോദര്യ സന്ദേശം ഉയർത്തിപ്പിടിച്ച് നന്മയുള്ള മനുഷ്യരെ ചേർത്തുപിടിക്കാനുള്ള പ്രവർത്തനങ്ങളിൽ കർമനിരതരാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് പറഞ്ഞു.
ശിവാജി നഗർ ഏരിയ പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി യു.പി. സിദ്ദീഖ്, മേഖല പ്രതിനിധി എ.പി. അമീൻ, ഇസ്മായിൽ അറഫത്ത്, വി.പി. സമീറ തുടങ്ങിയവർ സംസാരിച്ചു.
മൈസൂർ റോഡ് ഏരിയ കൺവെൻഷനിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, യു.പി. സിദ്ദീഖ്, ഷബീർ കൊടിയത്തൂർ, ഒ.എ. റഹീം, അംജദ് അലി, അനീസ് തുടങ്ങിയവർ സംസാരിച്ചു. മാറത്തഹള്ളി ഏരിയ കൺവെൻഷനിൽ മേഖലാ വൈസ് പ്രസിഡന്റ് ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള സെക്രട്ടറി ടി. ഷാക്കിർ പങ്കെടുത്തു. റാഷി ഫിതർ, സജ്ന ഷമീർ, ഷഫീഖ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
പ്രബന്ധ മത്സരവിജയികൾക്ക് സമ്മാനം കൈമാറി. മഡിവാള ഏരിയ കൺവെൻഷനിൽ മേഖല പ്രസിഡന്റ് റഹീം കോട്ടയം അധ്യക്ഷത വഹിച്ചു. ഷിനാദ് , സഹൽ മഡിവാള, ഷമീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.