നാലു കോടിയുടെ എം.ഡി.എം.എയുമായി ഉഗാണ്ടൻ വനിത അറസ്റ്റിൽ

മംഗളൂരു: മയക്കുമരുന്ന് വിൽപനക്കാർക്ക് ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വിതരണം ചെയ്തിരുന്ന ഉഗാണ്ടൻ വംശജയായ വനിതയെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തതായി മംഗളൂരു പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. പ്രതിയിൽനിന്ന് നാല് കിലോ എം.ഡി.എം.എ പിടികൂടി. ഇതിന് നാല് കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.മംഗളൂരു മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് പൊലീസ് അവകാശപ്പെട്ടു. ഇതുവരെ ഈ ശൃംഖലയുമായി ബന്ധമുള്ള ആറ് മയക്കുമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അവർ ജയിലിലാണ്.

Tags:    
News Summary - Ugandan woman arrested with MDMA worth Rs. 4 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.