ബംഗളൂരു: ബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. കർണാടക ഹൈകോടതി മുമ്പാകെയാണ് ഉബർ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് വി. കാമേശ്വർ റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉബറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ രാഘവൻ കോടതിയിൽ ഹാജരായി.
കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജികളാണ് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.റോഡുകളിൽനിന്ന് വാഹനങ്ങൾ ഒഴിവാക്കുന്നതിൽ ബൈക്ക് ടാക്സികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അപ്പീൽ ഹരജിയിൽ ഉബർ ചൂണ്ടിക്കാട്ടി.
മോട്ടോർവാഹന നിയമം അനുസരിച്ച് സർക്കാറിന് ബൈക്ക് ടാക്സി നിരോധിക്കാനാവില്ലെന്നും ഉബർ വാദിച്ചു. നിയമത്തിലെ സെക്ഷൻ 93 ഉദ്ധരിച്ചായിരുന്നു ഉബറിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.