വീട് കവർച്ച നടത്തിയ രണ്ടു പേർ അറസ്റ്റിൽ; നാലര ലക്ഷത്തിന്‍റെ ആഭരണങ്ങൾ പിടിച്ചെടുത്തു

മംഗളൂരു: ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊക്കപട്ടണയിലെ തൗസിഫ് അഹ്മദ് (34), കസബ ബങ്കരയിലെ മുഹമ്മദ് ഫറാസ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 4.50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു.

അഡ്ഡൂരിലെ സദാശിവ പൂജാരിയുടെ വീട്ടിൽ ഈ വർഷം ജനുവരി 13നും ബഡ്ഢഗുളിപാടിയിലെ സദാശിവ സാവന്തിന്റെ വീട്ടിൽ 2021 മാർച്ച് 26നും കവർച്ച നടത്തിയത് ഈ പ്രതികളാണെന്ന് ബജ്പെ എസ്.ഐ ഗുരപ്പ കാന്തി പറഞ്ഞു.

Tags:    
News Summary - Two people arrested in mangalore for house robbery; Jewelry worth four and a half lakhs was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.