ഹ​മീ​ദ്, ജാ​ബി​ർ

വീ​ട് ക​വ​ർ​ച്ച കേ​സി​ൽ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

 മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ര​ണ്ട് മ​ല​യാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട് താ​മ​സി​ക്കു​ന്ന ബ​ണ്ട്വാ​ൾ താ​ലൂ​ക്കി​ലെ കോ​ൾ​നാ​ട് സ്വ​ദേ​ശി എ. ​ഹ​മീ​ദ് (33), കോ​ൾ​നാ​ട് സ്വ​ദേ​ശി​യും കാ​സ​ർ​കോ​ട് താ​മ​സ​ക്കാ​ര​നു​മാ​യ എ. ​ജാ​ബി​ർ എ​ന്ന ജാ​ബി (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 23.67 ല​ക്ഷം രൂ​പ​യു​ടെ മോ​ഷ്ടി​ച്ച സ്വ​ത്തു​ക്ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ അ​ഞ്ചി​ന് വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ബെ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ പു​ഞ്ച​ൽ​ക്ക​ട്ടെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഹ​മീ​ദി​നെ​യാ​ണ് പൊ​ലീ​സ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്ന കാ​റും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​ബി​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​ഞ്ച​ൽ​ക്ക​ട്ടെ ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 68.690 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 2025ൽ ​ഉ​പ്പി​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 21.810 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഉ​പ്പി​ന​ങ്ങാ​ടി, ബ​ണ്ട്വാ​ൾ ടൗ​ൺ, ബെ​ൽ​ത്ത​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​രോ മോ​ഷ​ണ​ക്കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് മോ​ഷ​ണ കേ​സു​ക​ളി​ൽ ര​ണ്ട് പ്ര​തി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Two Malayali youths arrested in house robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.