രാസവസ്തു ചോർച്ചയുണ്ടായ സി.ഐ.എല്‍ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറി
ബംഗളൂരു: ഫാക്ടറിയില്‍ സൾഫർ ഡൈ ഓക്സൈഡ് ചോർച്ചയുണ്ടായതിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യാഗ്ദിർ ജില്ലയിലെ കഡെച്ചൂർ-ബഡിയാൽ ഇൻഡസ്ട്രിയൽ ഏരിയയിലെ സി.ഐ.എല്‍ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലെ ഫാർമസ്യൂട്ടിക്കൽ നിർമാണ യൂനിറ്റിൽ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തെലങ്കാനയിലെ മെഹബൂബ്‌നഗർ ജില്ലയിലെ കട്‌ല ഗണേഷ്, മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ വിക്രം സിങ് ഗോണ്ട, സഞ്ജയ് സിങ് ഗോണ്ട എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ആന്ധ്രപ്രദേശ് അനന്തപുർ സ്വദേശികളായ മഞ്ചല ഹേമന്തും മഞ്ചല ശിവകുമാറും ആശുപത്രിയിൽ ചികിത്സയിലാണെന്ന് യാദ്ഗിർ പൊലീസ് സൂപ്രണ്ട് പൃഥ്വിക് ശങ്കർ പറഞ്ഞു. സംഭവത്തില്‍ കമ്പനി മാനേജമെന്‍റിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എസ്.ഡി.ആര്‍.എഫ്, ഫോറന്‍സിക് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.