മ​ന്ത്രി യു.​ടി. ഖാ​ദ​ർ

സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ആ​രോ​ഗ്യ​ന​യം അ​വ​ത​രി​പ്പി​ക്കും -മ​ന്ത്രി യു.​ടി. ഖാ​ദ​ർ

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്ര​ത്യേ​ക ന​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി യു.​ടി. ഖാ​ദ​ർ. സ്ത്രീ​ക​ൾ​ക്കി​ട​യി​ലെ ആ​ർ​ത്ത​വ​വി​രാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ന​യം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ‘റു​ത്തു​താ​രെ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ന​യം ഇ​ത്ത​ര​ത്തി​ല്‍ രാ​ജ്യ​ത്ത ആ​ദ്യ​ത്തേ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ നി​ര്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ആ​ർ​ത്ത​വ​വി​രാ​മ സ​മ​യ​ത്ത് സ്ത്രീ​ക​ൾ​ക്ക് മാ​ന​സി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഈ ​കാ​ല​യ​ള​വി​ൽ അ​വ​രു​ടെ ജീ​വി​ത​ശൈ​ലി നി​യ​ന്ത്രി​ക്കാ​നും മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് സം​രം​ഭം. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ആ​രോ​ഗ്യ വ​കു​പ്പി​നെ സ​ഹാ​യി​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മാ​യി ഡോ. ​ജ്യോ​ത്സ്ന മി​ർ​ലേ​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​യ സ​മി​തി രൂ​പ​വ​ത്ക്ക​രി​ക്കും.

സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച സം​രം​ഭ​ങ്ങ​ളു​ടെ ല​ക്ഷ്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി ച​ല​ച്ചി​ത്ര ന​ടി​യും മു​ൻ എം.​പി​യു​മാ​യ ര​മ്യ​യെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ദ്യ​പ​ടി​യാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ള്‍ ക​യ​റി സ​ർ​വേ ന​ട​ത്തി ആ​ർ​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ലു​ഉ​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​ത്തെ​യും ജീ​വി​ത​ശൈ​ലി​യെ​യും കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ അ​വ​രു​മാ​യി പ​ങ്കു​വെ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​രം​ഭം ഘ​ട്ടം ഘ​ട്ട​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. രാ​ജ്യ​മെ​മ്പാ​ടും ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​വു​മാ​യി നി​ർദേശം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - A separate health policy will be introduced for women - Minister U.T. Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.