മുംബൈ: ചികിത്സാ സഹായം അഭ്യാർഥിച്ച സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ സാമ്പത്തിക സഹായം സമാഹരിച്ച് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഞാൻ എ.ഐ.കെ.എം.സിസി അംഗമാണെന്നും ഏറെക്കാലമായി അസുഖബാധിതയാണെന്നും ബുധനാഴ്ച ഇരുകണ്ണുകളുടെയും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതിനാൽ അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്നും അറിയിച്ച് അവർ എ.ഐ.കെ.എം.സി.സിയെ ഫോണിൽ ബന്ധപ്പെട്ടത്.
അവരുടെ താമസ് സ്ഥലം മനസ്സിലാക്കിയതിനെ തുടർന്ന് സാക്കിനാക്ക എ.ഐ.കെ.എം.സി.സി പ്രസിഡന്റ് വി. കെ. റഫീഖിനെ വിവരങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. മുംബൈ സബർബൻ പ്രസിഡന്റ് ഫിറോസ് തുടർനടപടികൾക്ക് നിർദേശം നൽകി. ജനറൽ സെക്രട്ടറി വി.കെ. അഹമദ് കബീർന്റെ നേതൃത്വത്തിൽ ഉടൻ തന്നെ സഹായധന സമാഹരണം ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി നേതാക്കളുടെയും പ്രവർത്തകരുടെയും ഇടപെടലിലൂടെ ശസ്ത്രക്രിയക്ക് ആവശ്യമായ മുഴുവൻ തുകയും സമാഹരിക്കാൻ സാധിച്ചു. എ.ഐ.കെ.എം.സി.സി ദേശീയ വൈസ് പ്രസിഡന്റ് വി.കെ. സൈനുദ്ധീൻ പണം അവർക്ക് കൈമാറി.
ആരുടെയും വ്യക്തിപരമായ അഭ്യർഥനയോ ഫോൺവിളിയോ ഇല്ലാതെ, വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം കണ്ട ഉടൻ സഹായം നൽകാൻ മുന്നോട്ടുവന്ന എല്ലാ നേതാക്കളെയും പ്രവർത്തകരെയും എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.