ബംഗളൂരു: ബന്നാർഘട്ടയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എം.ബി.എ വിദ്യാർഥിയും നിലമ്പൂർ സ്വദേശിയുമായ അർഷ് പി. ബഷീർ (23), ബംഗളൂരുവിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബന്നാർഘട്ടയിലെ രാഘിഹല്ലി വനമേഖലയിൽ തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അർഷ് നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പി.എം. ബഷീറിന്‍റെ മകനാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.