പ്രതീകാത്മക ചിത്രം

ബംഗളൂരു വിമാനത്താവളത്തിൽ കത്തി ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർ മാരകായുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കത്തിയുമായി പരിഭ്രാന്തി പടർത്തിയ ടാക്സി ഡ്രൈവർ ജയനഗർ സ്വദേശി സുഹൈൽ അഹമ്മദ് പ്യാരെജാനെ (36) അറസ്റ്റ് ചെയ്തു. ടാക്സി ഡ്രൈവർമാരായ ജഗദീഷ്, രേണു കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ടെർമിനൽ ഒന്നിലെ വി.വി.ഐ.പി പാർക്കിങ് ഏരിയയിൽ രാത്രി 11.56ഓടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവള പരിസരത്ത് സുഹൈൽ അഹമ്മദ് കത്തിയുമായി ഡ്രൈവർമാരെ പിന്തുടർന്ന് ആക്രമിക്കുന്നതും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുന്നതുമായ വിഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് ഇയാളെ വിമാനത്താവളം പൊലീസിന് കൈമാറി.

Tags:    
News Summary - Two injured in knife attack at Bengaluru airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.