Representational image
Posted On
date_range Updated On
date_range ബിദറിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു
ബംഗളൂരു: ബിദർ ജില്ലയിൽ രണ്ടു കർഷകർ ആത്മഹത്യ ചെയ്തു. ബിദർ കപലാപൂർ സ്വദേശി ശിവകുമാർ സംഗണ്ണ ബസപ്പ (38), ടി.
മർജാപൂർ സ്വദേശി സുഭാഷ് ഹൊസഗൊണ്ട് (65) എന്നിവരാണ് മരിച്ചത്. ശിവകുമാർ സ്വന്തം കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. ഡി.സി.സി ബാങ്കിൽനിന്ന് ഇയാൾ നാലു ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ജനവഡ് പൊലീസ് കേസെടുത്തു.
സുഭാഷ് കൃഷി ആവശ്യങ്ങൾക്കായി വായ്പയെടുത്തിരുന്നു. തിരിച്ചടവ് പ്രയാസമായതോടെയാണ് ഇയാൾ കടുംകൈ ചെയ്തതെന്നാണ് വിവരം. ബഗദൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.