കെട്ടിട നിർമാണത്തിനിടെ ലിഫ്റ്റ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

മംഗളൂരു: മുർദേശ്വറിൽ കെട്ടിട നിർമാണ സ്ഥലത്ത് സ്ഥാപിച്ച താൽക്കാലിക ലിഫ്റ്റ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മുർദേശ്വറിലെ ബസ്തി സ്വദേശി പ്രഭാകർ മുത്തപ്പ ഷെട്ടി (43), ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ താമസിക്കുന്ന ബാബണ്ണ പൂജാരി (39) എന്നിവരാണ് മരിച്ചത്. മുർദേശ്വറിലെ ഓൾഗ മണ്ഡപക്ക് സമീപം നാലു നില കെട്ടിടത്തിന്റെ നിർമാണം നടന്നുവരികയായിരുന്നു. മുകളിലത്തെ നിലകളിലേക്ക് വസ്തുക്കൾ കൊണ്ടുപോകുന്നതിന് താൽക്കാലിക ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. അമിതഭാരം കാരണം ലിഫ്റ്റിന്റെ കയർ പൊട്ടിവീഴുകയായിരുന്നു. തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ഭട്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - two employeers died in a building construction site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.