Posted On
date_range Updated On
date_range തുമകൂരു കേരള സമാജം ക്രിസ്മസ്-പുതുവത്സരാഘോഷം ഇന്ന്
ബംഗളൂരു: തുമകൂരു കേരള സമാജം ക്രിസ്മസ്-പുതുവത്സരാഘോഷം ഞായറാഴ്ച നടക്കും. തുമകൂരു ബെളഗുംബ നാമദ ചിലുമെ റോഡിലെ ശകംപഗൗഡ റസിഡൻഷ്യൽ സ്കൂളിന് സമീപം കേരള സമാജത്തിലാണ് ആഘോഷം.
രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ കായിക-വിനോദ മത്സരങ്ങൾ നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മുതൽ പൊതുസമ്മേളനം നടക്കും.
തുടർന്ന് കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുമുണ്ടാകും. ശനിയാഴ്ച ഇൻഡോർ ഗെയിംസ് മത്സരങ്ങൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.