പ്രതീകാത്മക ചിത്രം
ബംഗളൂരു: ബാനസവാഡിയിലും എസ്.എം.വി.ടി ബംഗളൂരുവിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. മൂന്നിന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 17236 നാഗർകോവിൽ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 17210 കാക്കിനട-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, നാലിന് ആരംഭിക്കുന്ന 17209 ബംഗളൂരു-കാക്കിനാഡ എക്സ്പ്രസ്, 17235 ബംഗളൂരു -നാഗർകോവിൽ എക്സ്പ്രസ്, 16320 ബംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, 16529 ബംഗളൂരു -കാരയ്ക്കൽ എക്സ്പ്രസ്, 22354 ബംഗളൂരു-പട്ന ഹംസഫർ എക്സ്പ്രസ്, 16377 ബംഗളൂരു-എറണാകുളം എക്സ്പ്രസ് അഞ്ചിന് ആരംഭിക്കുന്ന 22618 ബംഗളൂരു-തിരുപ്പതി എക്സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.