ബംഗളൂരു നഗരത്തിൽ ട്രാഫിക് പൊലീസ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range അഞ്ച് മണിക്കൂറിൽ 88.60 ലക്ഷം പിഴയീടാക്കി ട്രാഫിക് പൊലീസ്
ബംഗളൂരു: നഗരത്തിൽ ഒറ്റദിവസം അഞ്ചുമണിക്കൂറിനിടെ ഗതാഗത നിയമലംഘനത്തിന് ട്രാഫിക് പൊലീസ് 1757 കേസുകൾ രജിസ്റ്റർ ചെയ്ത് 88.60 ലക്ഷം രൂപ പിഴ ഈടാക്കി.
വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ നടത്തിയ പ്രത്യേക പരിശോധന വിവരമാണ് പൊലീസ് പുറത്തുവിട്ടത്. തെറ്റായ ദിശയിൽ വാഹനമോടിച്ചതിനാണ് കൂടുതൽപേരും പിടിയിലായത്. ഇത്തരത്തിൽ 730 കേസുകളും, ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചതിന് 718 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.