ബംഗളൂരു: ഗതാഗത പിഴ നിരക്കുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ 21 ദിവസത്തിനുള്ളില്‍ 100 കോടിയിലധികം രൂപ പിഴയിനത്തില്‍ ലഭിച്ചു. ആഗസ്റ്റ് 23ന് പ്രഖ്യാപിച്ച ഇളവ് പ്രകാരം വാഹന ഉടമകള്‍ക്ക് ഓൺലൈൻ, കെ.എസ്.പി മൊബൈല്‍ ആപ്, ബി.ടി.പി ആസ്ട്ര ആപ്, കർണാടക വൺ, ബാംഗ്ലൂർ വൺ വെബ്സൈറ്റുകൾ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകൾ വഴി പിഴ അടക്കാൻ അനുവാദമുണ്ടായിരുന്നു. 30 ലക്ഷത്തിലധികം കേസുകൾ പരിഹരിക്കപ്പെട്ടു. ഓൺലൈൻ പേമെന്റ് പ്ലാറ്റ്ഫോമുകൾ മുഖേന പിഴ അടക്കാന്‍ കഴിഞ്ഞത് വാഹന ഉടമകൾക്ക് സൗകര്യപ്രദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.