കേരള സർക്കാറിന്റെ 'ഭാഷാ മയൂരം' പുരസ്കാര ജേതാവായ ദാമോദരൻ മാഷിനെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ആദരിച്ചപ്പോൾ
ബംഗളൂരു: മലയാള ഭാഷ പ്രവാസി മലയാളികൾക്ക് അന്യമാവുക എന്നാൽ മലയാള സംസ്കൃതി അവർക്ക് അന്യമാവുക എന്നു തന്നെയാണെന്ന് കർണാടക മലയാളം മിഷൻ പ്രസിഡന്റും തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ കെ. ദാമോദരൻ മാസ്റ്റർ. മാതൃഭാഷ സംസ്കൃതിയെ മലയാളം മിഷൻ പ്രവർത്തനങ്ങളിലൂടെ അതിരുകൾക്കപ്പുറത്തെത്തിച്ച് കേരള സർക്കാറിന്റെ 'ഭാഷാ മയൂരം' പുരസ്കാര ജേതാവായ ദാമോദരൻ മാഷിന് തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്നേഹാദരം നൽകി.
വിശിഷ്ടാതിഥികളായ ആർ.വി. ആചാരി, ജോമോൻ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി.കെ. കേശവൻ നായർ, സെക്രട്ടറി പ്രദീപ് പി.പി. വൈസ് പ്രസിഡന്റ് എ.കെ. രാജൻ, ജോ. സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, ട്രഷറർ പി. മോഹൻദാസ്, ആർ.വി. പിള്ള, സി. ജേക്കബ്, കുര്യാക്കോസ്, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, ഇ.ആർ. പ്രഹ്ലാദൻ, നളിനി ആൻ തുടങ്ങിയവർ സംസാരിച്ചു. ദാമോദരൻ മാഷിന്റെ നാടൻ പാട്ടോടു കൂടി പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.