ബംഗളൂരു: അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന്റെ സ്മരണക്കായി കർണാടക മീഡിയ അക്കാദമിയിൽ ടി.ജെ.എസ്. ജോർജ് എൻഡോവ്മെന്റ് ഏർപ്പെടുത്തുമെന്ന് എം.എൽ.സി കെ. ശിവകുമാർ അറിയിച്ചു. പത്രപ്രവർത്തനത്തിൽ നീതിയും സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്ന രാജ്യത്തുടനീളമുള്ള എഡിറ്റർമാർക്ക് എൻഡോവ്മെന്റ് വഴി അംഗീകാരം ലഭിക്കും. ഇതിലേക്ക് 1.5 ലക്ഷം രൂപ സംഭാവന ചെയ്യുന്നതായും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.