ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ കാള കൊല്ലപ്പെട്ട നിലയിൽ
Posted On
date_range Updated On
date_range ഗുണ്ടൽപേട്ടിൽ കടുവ കാളയെ കൊന്നു
ബംഗളൂരു: ഗുണ്ടൽപേട്ടിൽ ഗ്രാമത്തിലിറങ്ങിയ കടുവ കർഷകന്റെ കാളയെ കൊലപ്പെടുത്തി. മറ്റൊരു കാളയെ കടിച്ചു മുറിവേൽപിച്ചു. ബന്ദിപ്പൂർ കടുവ സംരക്ഷണ മേഖലയിലെ കുന്ദകരെ ഫോറസ്റ്റ് റേഞ്ചിന് സമീപത്തെ മംഗള വില്ലേജിലാണ് സംഭവം. കർഷകനായ ശിവയ്യ തന്റെ കാളകളെ മേയ്ക്കുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. കർഷകൻ ബഹളം വെച്ചതോടെ കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് കർഷകൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.