കടുവ സെൻസസ്: കുദ്രേമുഖ് ദേശീയോദ്യാനത്തിൽ ട്രക്കിങ് നിരോധിച്ചു

ബംഗളൂരു: കടുവ സെൻസസ് നടക്കുന്ന പശ്ചാത്തലത്തില്‍ കുദ്രേമുഖ് ദേശീയോദ്യാനത്തിനുള്ളിൽ 12 വരെ ട്രക്കിങ് തല്‍ക്കാലികമായി നിരോധിച്ചു. ദേശീയോദ്യാന പരിധിയില്‍പ്പെട്ട കൊടുമുടികൾ, വെള്ളച്ചാട്ടങ്ങൾ, വ്യൂ പോയന്റുകൾ എന്നിവിടങ്ങളിലും നിരോധനം ഏര്‍പ്പെടുത്തി.

സെന്‍സസ് പ്രക്രിയ സുഗമമായി നടക്കുന്നതിന് ഗങ്ങാടിക്കല്ല്, കുറിഞ്ഞാൽ, വലികുഞ്ഞ കെരെക്കട്ടെ, നേത്രാവതി, കുടജാദ്രി മാലൂർ, കുടജാദ്രി ഹിഡ്‌ലുമനെ വെള്ളച്ചാട്ടം, നരസിംഹ പർവ്വത മല്ലന്തൂർ, നരസിംഹ പർവത കീഗ്ഗ, വലികുഞ്ഞ കര്‍ക്കല, ബന്ദാജെ വൊലംബ്ര എന്നീ ട്രക്കിങ് കേന്ദ്രങ്ങളും അടച്ചിടും. ട്രക്കിങ് പാതകളില്‍ ഫോറസ്റ്റ് ഗാര്‍ഡുകളെ വിന്യസിക്കുകയും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് പറഞ്ഞു. 

Tags:    
News Summary - Tiger Census: Trekking banned in Kudremukh National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.