Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
ബംഗളൂരു: തൃശ്ശൂർ കേച്ചേരി പെരുമണ്ണ് സ്വദേശി ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു. ബംഗളൂരു ആർ.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി തൃശ്ശൂർ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടിൽ ഷംസുദ്ദീൻ-സാജിദ ദമ്പതികളുടെ മകൻ സനൂപ് (22) ആണ് മരിച്ചത്.
ബംഗളൂരു അബ്ബിഗരയിൽ സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. സഹോദരങ്ങൾ: ഷാഹിന, പരേതനായ ഷഹിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.