സുമിത്ര
മംഗളൂരു: മൂന്ന് ആൺമക്കൾ മദ്യലഹരിയിൽ വഴക്കിട്ട് ഏറ്റുമുട്ടുന്നത് കണ്ടുനിൽക്കാൻ കഴിയാതെ മാതാവ് ജീവനൊടുക്കി. മംഗളൂരുവിനടുത്ത മുൽകി ലിങ്കപ്പയ്യ വനമേഖലയിൽ കൊറമ്പെട്ടു കോളനിയിലെ സുമിത്രയാണ്(44) മരിച്ചത്. ഇവരുടെ മക്കൾ മഞ്ചുനാഥ് (25),സഞ്ജീവ(22), പ്രഹ്ലാദ് എന്ന പ്രഭു(19)എന്നിവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച രാവിലെ 11.30 തോടെയാണ് മൂന്ന് മക്കളും തമ്മിൽ വീട്ടിൽ വഴക്കിടുകയും ഏറ്റുമുട്ടുകയും ചെയ്തത്. ഈ രംഗം കണ്ടുനിൽക്കാനാവാതെ സുമിത്ര വീടിന്റെ ഉത്തരത്തിൽ സാരി കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പണമ്പൂർ അസി.കമീഷണറും മുൽകി പൊലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.