ബംഗളൂരു: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച മൂന്നു ലക്ഷത്തോളം ആളുകള്‍ക്ക് ഉടന്‍തന്നെ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ അറിയിച്ചു. അപേക്ഷകള്‍ പരിഗണിച്ച് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം കാരണം റേഷന്‍ കാര്‍ഡിനുള്ള 2,95,586 അപേക്ഷകളാണ് കാത്തുകിടക്കുന്നത്. ഇപ്പോള്‍ പെരുമാറ്റച്ചട്ടം മാറിയതിനാല്‍ അപേക്ഷകളില്‍ തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
റേഷന്‍ കാര്‍ഡില്‍ നിന്ന് പേരുകള്‍ നീക്കാനും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്നഭാഗ്യ പദ്ധതി പ്രകാരം അര്‍ഹരായ 1.28 ആളുകള്‍ക്ക് 556 കോടി രൂപ ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫറായി (ഡി.ബി.ടി) നല്‍കിയിട്ടുണ്ട്.
പദ്ധതിക്കായി അരി കണ്ടെത്താനാകാതെ വന്നതോടെയാണ് തത്തുല്യമായ തുക അക്കൗണ്ടില്‍ നൽകാന് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അരി സംഭരിച്ച ശേഷം സെപ്റ്റംബറില്‍ ഉപഭോക്താക്കള്‍ക്ക് അരി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുനിയപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.