Posted On
date_range Updated On
date_range ചിന്നക്കട്ടിയിൽ ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം
മംഗളൂരു: ദാവൺഗരെ ജില്ലയിൽ ചിന്നക്കട്ടെ-ശിവപുര സംസ്ഥാന പാതയിൽ ചിന്നക്കട്ടിയിൽ വ്യാഴാഴ്ച ബസും വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ശിവമോഗ റൂറൽ ഹരമഘട്ട സ്വദേശികളും കാർ യാത്രക്കാരുമായ നഞ്ചുണ്ടപ്പ (83), ദേവരാജ് (30), രാകേഷ് (27) എന്നിവരാണ് മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു.
ശിക്കാരിപുരയിൽ നിന്ന് ശിവമോഗയിലേക്ക് വരികയായിരുന്ന നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസും മാരുതി ഓംനി വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമായതിനാൽ ശിവമോഗ മെഗ്ഗാൻ ആശുപത്രിയിലേക്ക് മാറ്റി.
മറ്റുള്ളവർ ന്യാമതി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ന്യായമതി റൂറൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.