Posted On
date_range Updated On
date_range ആർ.സി.ബി ജയിക്കാൻ ആടിനെ ബലി നൽകിയ മൂന്നുപേർ അറസ്റ്റിൽ
ബംഗളൂരു: ആരാധന മൂത്ത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ കൂറ്റൻ ബാനറിന് മുന്നിൽ ആടിനെ ബലിയറുത്ത മൂന്ന് ആരാധകരെ പൊലീസ് അറസ്റ്റുചെയ്തു. സന്നപാളയ്യ, ജയണ്ണ, തിപ്പസ്വആമി എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ചിത്രദുർഗ മൊളകാൽമുരു മാരമ്മനഹള്ളിയിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ വിജയിക്കുന്നതിനായാണ് ആടിനെ ബലി നൽകിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൂന്നുപേർക്കുമെതിരെ മൊളകാൽമുരു പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.