ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ‘ഗാന്ധിജിയുടെ നാട്ടിലൂടെ’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. പി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ ഓർമകളെപോലും വിസ്മൃതിയിലേക്ക് നയിക്കപ്പെടുന്ന സത്യാനന്തര കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രതിമാസ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷ്ണമ്മ ടീച്ചർ അഭിപ്രായപ്പെട്ടു. ചരിത്രം വളച്ചൊടിക്കപ്പെടുന്നു നവോത്ഥാന മൂല്യങ്ങൾ അറിയാതെയും വളർന്ന് വരുന്ന തലമുറ എന്താകുമെന്ന് ആകുലപ്പെടുന്നുവെന്നവര്‍ പറഞ്ഞു.
ഭരണഘടന മൂല്യങ്ങൾ ആക്രമിക്കപ്പെടുന്ന ഇന്നത്തെ ജനാധിപത്യ രീതിയെയും അവർ വിമർശിച്ചു. ആർ.വി. ആചാരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഗാന്ധിജിയുടെ ജീവിതം വരച്ചുകാട്ടുന്നതോടൊപ്പം ഇന്നത്തെ ഗുജറാത്തിൽ ചുരുക്കം ചിലരിൽ സമ്പത്ത് അടിഞ്ഞുകൂടുകയും ഭൂരിഭാഗം ജനങ്ങൾ അതി ദരിദ്രരായി ജീവിക്കുകയും ചെയ്യുന്ന കാഴ്ച ഗുജറാത്ത് യാത്രയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
മതത്തിന്റെ പേരിലുള്ള വേർതിരിവുകൾ ജി.ഡി.പിയെ ഊതി വീർപ്പിച്ച് ലോകരാജ്യങ്ങളുടെ മുന്നിൽ നാലാം സ്ഥാനത്ത് എത്തിക്കാനുള്ള തന്ത്രപ്പാടിൽ ഇന്ത്യയിലെ ബഹുഭൂരിഭാഗം പാവപ്പെട്ട ജനങ്ങളെ കാണാതെ പോകരുത് എന്നും അത്യാഡംബര ജീവിത തുരുത്തുകളും ഈ മണ്ണിൽ ജനിച്ചു എന്ന അവരുടേതല്ലാത്ത കുറ്റത്തിന് ജീവിക്കാൻ വിധിക്കപ്പെട്ട തെരുവിൽ ജീവിച്ചു മരിക്കുന്ന ജനങ്ങളുടെ ഇന്ത്യയെയും ഗാന്ധിയുടെ നാട്ടിൽ കാണാം.
ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് സ്വപ്നമായി തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. വി. മധുസൂദനൻ നായരുടെ ‘ഗാന്ധി’ എന്ന കവിത കൃഷ്ണമ്മ ടീച്ചർ ആലപിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ടി.എം. ശ്രീധരൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, ആർ.വി. പിള്ള, പ്രഭാകരൻ പിള്ള, എം.ബി. മോഹൻദാസ്, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.