മട്ടാഞ്ചേരി: പരിമിതികൾ മറന്ന്, അവശതക്ക് അവധി കൊടുത്ത് വീൽ ചെയറിൽ അവർ ക്രിക്കറ്റ് കളിച്ചു. മൈതാനം നിറഞ്ഞുകളിച്ച താരങ്ങൾക്ക് നിറഞ്ഞ കൈയടി സമ്മാനിച്ച് നാട്ടുകാർ ആവേശം പകർന്നു. ബൗണ്ടറികൾ പിറന്നപ്പോഴും വിക്കറ്റ് വീഴ്ത്തിയപ്പോഴും നിർത്താത്ത കൈയടിയായിരുന്നു. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് കൊച്ചി വീൽചെയർ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ വീൽചെയർ ക്രിക്കറ്റ് ഷോമാച്ച് നടത്തിയത്.
ജിതിൻ നേതൃത്വം നൽകിയ കേരള ബ്ലൂ ടീമും സ്വരൂപിന്‍റെ ക്യാപ്റ്റൻസിയിൽ കേരള റെഡ് ടീമുമാണ് മത്സരിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 24 പേർ മത്സരത്തിൽ പങ്കെടുത്തു. തോപ്പുംപടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ.എൻ. ഷാജു മത്സരം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് സെബാസ്റ്റിൻ ഡാനിയൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബെന്നി പുത്തൻപുരക്കൽ, എം.എ. സിയാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.