മംഗളൂരു: നഗരത്തിൽ നന്തൂരിൽ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബി.ജെ.പി നേതാവ് ലളിത സുന്ദറിെൻറ പേരമകൻ ഷമിത് ഷെട്ടിയാണ് (29)കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നതിനെത്തുടർന്ന് മരിച്ചത്. സുഹൃത്തിെൻറ വീട്ടിൽ ദൈവക്കോലം ചടങ്ങിൽ പങ്കെടുത്ത് കാറോടിച്ച് വരുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന കാർ എക്സ്കവേറ്ററിെൻറ സഹായത്തോടെ ശനിയാഴ്ച പുലർച്ചെയാണ് നീക്കിയത്. ആശീർവാദ് കോംപ്ലക്സ്, തൊക്കോട്ട് ജങ്ഷനിലെ ഹോട്ടലുടമയുമായ ലളിതയുടെ മകൻ സന്തോഷിെൻറ മകനാണ് മരിച്ച യുവാവ്. സന്തോഷ് നേരത്തേ മരിച്ചതിനെത്തുടർന്ന് ലളിതയുടെ സംരക്ഷണത്തിലായിരുന്നു ഷമിത്തും സഹോദരിയും മാതാവും. ഷമിത്തിെൻറ വിവാഹാലോചനകൾക്കിടെയാണ് ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.