Posted On
date_range Updated On
date_range കഥാകാരൻ കെ.കെ. പ്രേംരാജിന് വി. പൊന്നപ്പൻ ആചാരി സാഹിത്യ സ്പെഷൽ ജൂറി പുരസ്കാരം
ബംഗളൂരു: അധ്യാപകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഓച്ചിറ വി. പൊന്നപ്പൻ ആചാരിയുടെ സ്മരണാർഥം ഓച്ചിറയിലെ കലാസാംസ്കാരിക പ്രവർത്തകർ ഏർപ്പെടുത്തിയ ‘വി. പൊന്നപ്പൻ ആചാരി മൂന്നാമത് സാഹിത്യ പുരസ്കാരം’ ഡോ. ജെ.കെ. പ്രേംരാജിന്റെ ‘ട്യൂലിപ് പുഷ്പങ്ങളുടെ പാടം’ എന്ന കഥാസമാഹാരം സ്പെഷൽ ജൂറി വിഭാഗത്തിൽ സമ്മാനത്തിനർഹമായി. എം.എൽ.എ സി.എർ. മഹേഷ് പുരസ്കാരം കഥാകാരന് സമ്മാനിച്ചു. കലാ സാംസ്കാരിക മേഖലയിൽനിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.