കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ-സി.ബി.എസ്.ഇയിലെ പത്താം

ക്ലാസ് വിദ്യാര്‍ഥികളുടെ ഗ്രാജ്വേഷന്‍ദിന പരിപാടിയിൽനിന്ന്

തുടർപഠനത്തിന് സന്തോഷം നൽകുന്ന വിഷയം തെരഞ്ഞെടുക്കണം -ഡോ. ഷഫീഖ്. എ.എം

ബംഗളൂരു: വിദ്യാർഥികൾ അവർക്ക് താൽപര്യമുള്ളതും സന്തോഷം നൽകുന്നതുമായ വിഷയങ്ങൾ തുടർപഠനത്തിന് തെരഞ്ഞടുക്കണമെന്നും രക്ഷിതാക്കൾ അതിന് അവർക്ക് പ്രോത്സാഹനം നൽകണമെന്നും ട്രൈലൈഫ് ആശുപത്രി എം.ഡി ഡോ. എ.എം. ഷഫീഖ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ-സി.ബി.എസ്.ഇയിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ഗ്രാജ്വേഷന്‍ ദിന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികൾ സമൂഹത്തോടും ഗുരുനാഥരോടും രക്ഷിതാക്കളോടും ആദരവും സ്നേഹവും കടപ്പാടും ഉള്ളവരായി വളരണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയല്ലാതെ ഉദ്യോഗം സ്വീകരിച്ച് അവിടെ ജീവിക്കാതെ ഇവിടെത്തന്നെ സേവനം അനുഷ്ഠിക്കാൻ ശ്രമിക്കണം.

തന്‍റെ ബാച്ചിലെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ പലരും സന്തുഷ്ടരല്ല. രക്ഷിതാക്കളുടെ സമ്മർദം കൊണ്ടായിരിക്കണം അവർ മെഡിക്കൽ പ്രഫഷൻ തിരഞ്ഞെടുത്തത്. ഏത് തൊഴിൽ മേഖലയിലും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാജം പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജൂക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, ജൂബിലി സി.ബി.എസ്.ഇ. പ്രിൻസിപ്പൽ രേഖ കുറുപ്പ്, വൈസ് പ്രിൻസിപ്പൽ രശ്മി, ജൂബിലി കോളജ് പ്രിൻസിപ്പൽ ഡോ. എച്ച്.എൻ. ത്രിവേണി, രക്ഷിതാക്കൾ, അധ്യാപികമാർ എന്നിവർ സംസാരിച്ചു. ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്‍റ് സെക്രട്ടറി പി.സി. ജോണി, മറ്റു ഭാരവാഹികൾ എന്നിവർ വിദ്യാർഥികൾകൾക്ക് ഓർമോപഹാരം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. 

Tags:    
News Summary - One should choose a subject that gives joy for further studies - Dr. Shafiq. AM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.