ബോർഡുകളിൽ കന്നട നിർബന്ധം

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലുടനീളമുള്ള കടകൾ, കമ്പനികൾ, ഓഫിസുകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളുടെയും നെയിം ബോർഡുകളിൽ കന്നട നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ നിർദേശിച്ചു. ചൊവ്വാഴ്ച ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിൽ ദക്ഷിണ കന്നട ജില്ല കന്നട ജാഗ്രതി കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷതവഹിക്കവെയാണ് ഡി.സിയുടെ നിർദേശം.

വ്യാപാര ലൈസൻസുകൾ നൽകുമ്പോൾ നഗര തദ്ദേശ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളും നെയിം ബോർഡുകളിൽ കന്നട ഉപയോഗിക്കുന്നത് നിർബന്ധിത വ്യവസ്ഥയാക്കണം. ദേശീയപാതകളിലെ വിവിധ സൈൻബോർഡുകളിലെ വിവരങ്ങൾ കന്നടയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകും. ബാങ്കേഴ്‌സ് കമ്മിറ്റി യോഗങ്ങളിൽ അപേക്ഷ ഫോറങ്ങൾ കന്നടയിൽ നൽകണം.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കോളജുകളും അവരുടെ നെയിം ബോർഡുകളിൽ സ്ഥാപനങ്ങളുടെ പേരുകൾ കന്നടയിൽ പ്രദർശിപ്പിക്കണം. സ്വകാര്യ ബസുകളിൽ സ്ഥലനാമങ്ങൾ കന്നടയിൽ പ്രദർശിപ്പിക്കണം. ഷോപിങ് മാളുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കടകളുടെ പേരുകൾ കന്നടയിലും പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിറ്റി കോർപറേഷനോട് നിർദേശിച്ചു. 

Tags:    
News Summary - Kannada mandatory on boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.