പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

എ​ക്സൈ​സ് മ​ന്ത്രി​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്ധം

ബം​ഗ​ളൂ​രു: എ​ക്സൈ​സ് മ​ന്ത്രി ആ​ർ.​ബി. തി​മ്മാ​പൂ​രി​ന്റെ വ​കു​പ്പി​ൽ 6000 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന വൈ​ൻ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഗു​രു​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന ഏ​റ്റു​പി​ടി​ച്ച് മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ബു​ധ​നാ​ഴ്ച പ്ര​ക്ഷു​ബ്ധ​മാ​യി.​ത​ലേ​ന്ന് രാ​ത്രി സ​ഭ​യി​ൽ ഭ​ജ​ന ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച ബി.​ജെ.​പി, ജെ.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​ക​ട​നം ന​ട​ത്തി.

സ​ഭ സ​മ്മേ​ളി​ച്ച​പ്പോ​ൾ, തി​മ്മാ​പൂ​രി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി, ജെ.​ഡി (എ​സ്) എം.​എ​ൽ.​എ​മാ​ർ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. എ​ക്സൈ​സ് വ​കു​പ്പി​ൽ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​നും സ്ഥ​ലം​മാ​റ്റം സു​ഗ​മ​മാ​ക്കു​ന്ന​തി​നും കൈ​ക്കൂ​ലി വാ​ങ്ങു​ന്നു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക ആ​രോ​പി​ച്ചു.​എ​ക്സൈ​സ് വ​കു​പ്പി​ൽ ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വൈ​ൻ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ച​ത് -അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ലോ​കാ​യു​ക്ത​യി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​മു​ണ്ട്. ‘കൊ​ള്ള​യ​ടി​ച്ച പ​ണം’ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് ഫ​ണ്ട് ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് അ​ശോ​ക അ​വ​കാ​ശ​പ്പെ​ട്ടു. എ​ക്സൈ​സ് വ​കു​പ്പി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ഴി​മ​തി തെ​ളി​യി​ക്കു​ന്ന ഓ​ഡി​യോ തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ മൂ​ന്ന് പെ​ൻ​ഡ്രൈ​വു​ക​ൾ താ​ൻ സ​ഭ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. മ​ന്ത്രി​ക്ക് ക​മീ​ഷ​ൻ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ പ്ര​സ്താ​വ​ന​യു​ണ്ടെ​ന്നും അ​ശോ​ക പ​റ​ഞ്ഞു. തി​മ്മാ​പൂ​ർ ഉ​ട​ൻ രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. മ​ന്ത്രി​യു​ടെ രാ​ജി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​കെ എ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ലെ കെ.​ജെ. ജോ​ർ​ജും ബി.​ജെ.​പി​യി​ലെ കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യും മു​മ്പ് ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​അ​ഴി​മ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് എ​ന്താ​ണെ​ന്ന ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ന് സി​ദ്ധ​രാ​മ​യ്യ ധാ​ർ​മി​ക​ത പ്ര​സം​ഗി​ക്കു​ന്നു, പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന് എ​ന്തെ​ങ്കി​ലും ധാ​ർ​മി​ക​ത​യു​ണ്ടോ? -പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. വാ​ല്മീ​കി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഫ​ണ്ട് ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​പ്പോ​ൾ അ​സം തെ​ര​ഞ്ഞെ​ടു​പ്പി​ൽ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് കെ.​ജെ. ജോ​ർ​ജാ​ണ് ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്, ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ണ്ട് ക​ർ​ണാ​ട​ക എ​ക്സൈ​സ് വ​കു​പ്പി​ന്റേ​താ​ണ്.

കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക​യെ ത​ങ്ങ​ളു​ടെ എ.​ടി.​എം ആ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഞ​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ക​ർ​ണാ​ട​ക അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ഒ​രു റി​സ​ർ​വ് ബാ​ങ്കാ​ണെ​ന്ന് പു​റ​ത്തു​വ​രു​ന്നു. -അ​ശോ​ക പ​റ​ഞ്ഞു. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യും ചി​ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്നു.

പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​ഷേ​ധം പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ർ​ത്തി​ച്ചു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച തു​ട​രാ​ൻ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളെ അ​നു​വ​ദി​ച്ചു. വി​ബി ജി ​റാം ജി ​ആ​ക്ട് ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​നും എം.​ജി.​എ​ൻ.​ആ​ർ.​ഇ.​ജി.​എ പു​നഃ​സ്ഥാ​പി​ക്കാ​നും കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം പ്ര​തി​ഷേ​ധ​വും മു​ദ്രാ​വാ​ക്യ​ങ്ങ​ളും രൂ​ക്ഷ​മാ​യ​പ്പോ​ൾ, ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ രു​ദ്ര​പ്പ മ​ന​പ്പ ല​മാ​നി സ​ഭ കു​റ​ച്ചു​സ​മ​യ​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചു.

Tags:    
News Summary - Legislative Assembly uproar over corruption allegations against Excise Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.