ഷെട്ടിയെ കൊങ്കൺ ചെയർമാൻ അനുമോദിക്കുന്നു
മംഗളൂരു: കൊങ്കൺ റെയിൽ പാതയിൽ ഉഡുപ്പി ജില്ലയിലെ ഇന്നാജെക്കും പഡുബിദ്രിക്കും ഇടയിലെ വിള്ളൽ അർധ രാത്രിയിൽ കണ്ട് ട്രെയിൻ സർവിസുകൾ തടഞ്ഞ റെയിൽവേ ജീവനക്കാരൻ വൻ ദുരന്തം അകറ്റി. ട്രാക് പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഞായറാഴ്ച പുലർച്ച 2.25ന് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു.
പുലർച്ച 5.58ന് പാളം നേരെയാക്കി. ഈ ഇടവേളയിൽ കടന്നുപോകേണ്ടിയിരുന്ന മുംബൈ-എൽ.ടി.ടി-തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് (16345), കെ.എസ്.ആർ ബംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് (16595) എന്നിവ നിർത്തിയിട്ടു. ഷെട്ടിയുടെ സന്ദർഭോചിത ഇടപെടലിന് പാരിതോഷികമായി 25,000 രൂപ കൊങ്കൺ റെയിൽവേ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.