കപിൽ
മംഗളൂരു: ഋഷഭ് ഷെട്ടിയുടെ സിനിമ രണ്ടാംഭാഗമായ കാന്താര-2ന്റെ നിർമാണത്തിനിടെ ദുരന്തം. സിനിമയിൽ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റ് എം.എഫ് കപിൽ (32) കൊല്ലൂർ സൗപർണിക നദിയിൽ മുങ്ങിമരിച്ചു. ഉച്ചഭക്ഷണ ഇടവേളക്ക് ശേഷം നീന്താൻ നദിയിൽ ഇറങ്ങിയ കപിൽ ശക്തമായ ഒഴുക്കിൽപ്പെട്ടുപോവുകയായിരുന്നു.
അഗ്നിശമന സേനയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ തിരച്ചിലിൽ കപിലിന്റെ മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുങ്ങിമരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.