ബംഗളൂരു: കലബുറഗി ഹുളിഗരെയിൽ കർഷക യുവാവ് ജീവനൊടുക്കി. 24 കാരനായ പ്രകാശ് രവീന്ദ്ര ജാംദാറാണ് മരിച്ചത്. കലഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടബാധ്യതയാണ് യുവാവിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒമ്പതായിട്ടും കൃഷിയിടത്തിൽനിന്ന് പ്രകാശ് മടങ്ങിയെത്താത്തതിനെതുടർന്ന് വീട്ടുകാർ തെരഞ്ഞുചെന്നപ്പോഴാണ് കൃഷിയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രത്കാൽ ബാങ്കിൽനിന്ന് 80,000 രൂപയും സ്വകാര്യ ധനകാര്യസ്ഥാപനങങളിൽനിന്ന് അഞ്ചുലക്ഷം രൂപയും ഇയാൾ വായ്പയെടുത്തിരുന്നു. വിളനാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത് പ്രകാശിനെ പ്രയാസപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.