ബംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ ചലച്ചിത്രം ‘നളിനകാന്തി’യുടെ പ്രദർശനം കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംഘടിപ്പിക്കും.
വൈകീട്ട് നാലിന് വിജനപുരയിലെ ജൂബിലി സ്കൂളിൽ നടക്കുന്ന പ്രദർശന പരിപാടിയിൽ സാഹിത്യകാരനും നളിനകാന്തിയുടെ സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത്, സിനിമ-നാടക സംവിധായകനും ഐ.ടി വിദഗ്ധനുമായ പ്രകാശ് ബാരെ എന്നിവർ പങ്കെടുത്ത് സംസാരിക്കും. ബംഗളൂരുവിലെ സിനിമ- സാഹിത്യ പ്രവർത്തകരും ആസ്വാദകരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക് 9008273313 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.