പ്ര​ശ​സ്ത സി​നി​മ-​നാ​ട​ക ന​ടി ക​മ​നീ​ധ​ര​ൻ, ബെ​ൽ​മ മു​ൻ സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ മു​ള്ള​ത്ത്, ബെ​ൽ​മ ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി സം​ഘ​മേ​ഷ്, ബെ​ൽ​മ സെ​ക്ര​ട്ട​റി ഉ​മേ​ഷ് എ​ന്നി​വ​രെ കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് വെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചപ്പോൾ

‘പറന്നുയരാനൊരു ചിറക്’നാടകം ശ്രദ്ധേയമായി

ബംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ അഞ്ച് അവാർഡുകളടക്കം സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ബംഗളൂരുവില്‍ ബെൽമയുടെയും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെയും നേതൃത്വത്തിൽ അരങ്ങേറി. നാടകാസ്വാദകരെക്കൊണ്ടു നിറഞ്ഞ ബെൽമ കലാക്ഷേത്രയിൽ അരങ്ങേറിയ നാടകം സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ പ്രകടനംകൊണ്ടും ശ്രദ്ധേയമായി.

പ്രശസ്ത സിനിമ-നാടക നടി കമനീധരൻ, ബെൽമ മുൻ സെക്രട്ടറി രാജഗോപാൽ മുള്ളത്ത്, ബെൽമ ഫൈൻ ആർട്സ് സെക്രട്ടറി സംഘമേഷ്, ബെൽമ സെക്രട്ടറി ഉമേഷ് എന്നിവരെ ആദരിച്ചു. സമാജം പ്രസിഡന്‍റ് ആർ. മുരളീധർ, വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയന്‍റ് സെക്രട്ടറിമാരായ സി.പി. മുരളി, വിശ്വനാഥൻ പിള്ള, എം. രാമചന്ദ്രൻ, എം. അശോക്, കെ.പി. അശോകൻ, കവിരാജ്, സുധാകരൻ, വി.കെ. വിജയൻ നേതൃത്വം നൽകി.

Tags:    
News Summary - the drama parannuyaranoru chirak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.