ബംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ കുട്ടിയടക്കം അഞ്ചുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബംഗളൂരു അർബൻ ജില്ലയിൽ ആനേക്കൽ മാരുതി ലേഔട്ടിലെ വീട്ടിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പുലർച്ച 5.30ഓടെ വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇട്ടപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ജമാൽ (32), നാസിഅ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹസാദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഉത്തർപ്രദേശിലെ വാരാണസി സ്വദേശികളാണ്. മണികണ്ഠ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. വീടിന്റെ ജനലുകൾ, മേൽക്കൂര, മുന്നിൽ നിർത്തിയിട്ടിരുന്ന കാർ എന്നിവക്ക് പൊട്ടിത്തെറിയിൽ കേടുപാട് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തുള്ള വീടിന്റെ ജനാലകൾക്കും കേടുപാടുണ്ട്. കോണനകുണ്ടെ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.