ജോയ്ടൺ കസ്റ്റെലി
Posted On
date_range Updated On
date_range കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
മംഗളൂരു: കുന്താപുരം കൊടേശ്വര ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു തകർന്ന് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു.സമ്പാജെ നഗർ ഉദ്യാവർ സ്വദേശി റോബർട്ട് കസ്റ്റെലിനൊയുടെ മകൻ ജോയ്ടൺ കസ്റ്റെലിനൊയാണ്(22) മരിച്ചത്.
ഇന്ത്യൻ കാത്തലിക് യൂത്ത് അസോസിയേഷൻ (ഐസിവൈഎം) ഉദ്യാവർ യൂനിറ്റ് പ്രസിഡന്റാണ്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ലസ്റ്റൺ പിന്റോ(22),ജസ്റ്റിൻ കർഡോസ(22),വിൽസൺ മാർടിസ്(23) എന്നിവർക്കാണ് പരുക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.