പ്രോപ്പർട്ടി ടാക്സ് പരിശോധന; ജി.ബി.എ ജീവനക്കാരെ നിയോഗിക്കും

ബംഗളൂരു: വീടുകള്‍ സന്ദര്‍ശിച്ച് സ്വത്ത് നികുതി രേഖകള്‍ പരിശോധിക്കാനായി ഒരു പ്രത്യേക ഏജൻസിയെ നിയോഗിക്കാനുള്ള ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) നിർദ്ദേശം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. നികുതി അടക്കുന്ന സ്വത്തുക്കളുടെ എണ്ണവും നികുതി പരിധിക്ക് പുറത്തുള്ള സ്വത്തുക്കളുടെ എണ്ണവും തമ്മിലുള്ള ഗണ്യമായ അന്തരം കണക്കിലെടുത്താണ് നീക്കം.

2011 ലെ സെൻസസ് പ്രകാരം ബംഗളൂരുവിൽ ഏകദേശം 47 ലക്ഷം പാർപ്പിട യൂനിറ്റുകൾ ഉണ്ടായിരുന്നുവെന്ന് ജി.ബി.എ സ്പെഷ്യൽ കമീഷണർ (റവന്യൂ) മുനീഷ് മൗദ്ഗിൽ പറഞ്ഞു. ഏകദേശം 23 ലക്ഷം സ്വത്തുക്കൾ മാത്രമാണ് നികുതി അടക്കുന്നത്. 10 ലക്ഷത്തോളം സ്വത്തുക്കള്‍ നികുതി അടക്കുന്നില്ല എന്നാണ് കണക്ക്. സെൻസസ് ഡാറ്റ പ്രകാരം ബംഗളൂരുവിൽ ഏകദേശം ആറ് ലക്ഷം വാണിജ്യ സ്വത്തുക്കൾ ഉണ്ട്.

അതേസമയം ജി.ബി.എ രേഖകൾ പ്രകാരം 1.3 ലക്ഷം മാത്രമേ വാണിജ്യ സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. എല്ലാ സ്വത്തുക്കളും ഉചിതമായ നികുതി അടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വീടുതോറുമുള്ള ഫീൽഡ് പരിശോധന ആവശ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 1,585 ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ജി.ബി.എ പദ്ധതിയിടുന്നു. അഞ്ച് കോർപറേഷനുകളും നിലവിൽ പ്രതിവർഷം ഏകദേശം 5,000 കോടി രൂപ സ്വത്ത് നികുതിയായി പിരിക്കുന്നു. പ്രോപ്പർട്ടി ടാക്സ് പേയ്‌മെന്‍റുകൾ ഏജൻസി പരിശോധിക്കുകയും അണ്ടർ-അസെസ്‌മെന്‍റ്, തെറ്റായ വിവരങാള്‍ , വാടകക്ക് നൽകിയിട്ടുണ്ടെങ്കിലും അങ്ങനെ പ്രഖ്യാപിക്കാത്ത പ്രോപ്പർട്ടികൾ എന്നിവ പരിശോധിക്കും.

Tags:    
News Summary - Property Tax Inspection: GBA Staff to Be Deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.